കിസ് (2019) എന്ന കന്നടചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രീലീല. 2022ല്‍ പെല്ലി സാണ്ട എന്ന ചിത്രത്തിലൂടെ തെലുങ്കിലും തുടക്കം കുറിച്ചു.
പിന്നാലെ രവിതേജ നായകനായ ധമാക്കയിലും ശ്രീലീല നായകയായി. കേവലം ഈ രണ്ടു സിനിമകളിലൂടെ മാത്രം തെലുങ്കിലെ താരമായി ശ്രീലീല മാറി. അല്ലു അര്ജുന്, വിജയ് ദേവ്രകൊണ്ട, പവന് കല്യാണ്‍, മഹേഷ് ബാബു എന്നിവരുടെയെല്ലാം നായികയായി. നായകന്മാരും നിര്‍മാതാക്കളും ഇപ്പോള്‍ ശ്രീലീലയെ തങ്ങളുടെ സിനിമകളിലേക്ക് ശിപാര്‍ശ ചെയ്യുന്ന അവസ്ഥയാണിപ്പോള്‍.
അമേരിക്കയിലേക്കു കുടിയേറിയ തെലുങ്ക് കുടുംബത്തിലെ അംഗമായ ശ്രീലീല എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിനു രണ്ടു മില്യണ്‍ ഫോളോവേഴ്സാണുള്ളത്. നടിയുടെ പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.