നെന്മാറ: എട്ടു കോടി രൂപയുടെ ഭാഗ്യദേവതാ കടാക്ഷം നെന്മാറയിലെ ഗണേശന്. ഓണം ബംപര്‍ സമ്മാനത്തിനര്‍ഹമായ ടിക്കറ്റ് കത്തിക്കരിഞ്ഞുപോയെന്ന വാര്‍ത്തകള്‍ നാടുനീളെ പരക്കുന്നതിനിടെയാണു സമ്മാനാര്‍ഹമായ ടിക്കറ്റുമായി ഭാഗ്യവാന്‍ പ്രത്യക്ഷപ്പെട്ടത്. നെന്മാറ ചേരാമംഗലം ഗോപാലന്റെ മകനാണു ഗണേശന്‍ എന്ന മെക്കാനിക്.
തൃശൂര്‍ വല്ലച്ചിറയിലെ ഡേവിസിന്റെ പിടിയത്ത് സ്കൂട്ടര്‍ സര്‍വീസിലാണു 16 വര്‍ഷമായി ജോലിചെയ്തുവരുകയാണു ഗണേശന്‍. രണ്ടാഴ്ച കൂടുമ്പോഴാണു വീട്ടിലെത്തുന്നത്. വീട്ടുകാരുടെ കൂടെ ഓണമാഘോഷിക്കാന്‍ വല്ലച്ചിറയില്‍നിന്നു വരുന്നവഴിയാണു കുതിരാന്‍ അമ്പലത്തിനു മുന്നിനിന്നു ലോട്ടറിയെടുത്തത്. 23നു നറുക്കെടുപ്പു നടന്നപ്പോ ള്‍ ടിക്കറ്റ് വീട്ടിലായിരുന്നു. ഇതിനാല്‍ നമ്പര്‍ ഒത്തുനോക്കാന്‍ സാധിച്ചില്ല. കുതിരാനില്‍നിന്നെടു ത്ത ടിക്കറ്റിനാണു സമ്മാനമെന്നതു ഗണേശന്‍ അറിഞ്ഞിരുന്നു. പക്ഷേ, സമ്മാ നം തനിക്കാണെന്നതു സ്വപ്‌നത്തില്‍ പോ ലും ചിന്തിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടിലെത്തിയപ്പോഴാണു ടിക്കറ്റ് നോക്കിയത്.
ഇതോടെയാണ് ഒന്നാം സമ്മാ നം തനിക്കാണെന്ന് അറിഞ്ഞത്. ടിസി 788368 നമ്പര്‍ ലോട്ടറി അടിച്ച വിവരമറിഞ്ഞു കുടുംബ വും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഞെട്ടിപ്പോയെന്നു ഗണേശന്‍ പറയുന്നു. സഹോ ദരന്‍ ഗിരീഷും വല്ലച്ചിറയിലാ ണു ജോലിചെയ്യുന്നത്. ഗണേശന്‍അവിവാ ഹിതനാണ്. രണ്ടുസഹോദരിമാരും ജ്യേഷ്ഠനും വിവാഹിതരാണ്. വീട്ടിലെ കുറച്ചു കടബാധ്യതകള്‍ തീര്‍ത്തതിനുശേഷം വീട്ടുകാരുമായി ആലോചിച്ചു മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നു ഗണേശന്‍ പറഞ്ഞു. സമ്മാനര്‍ഹമായ ടിക്കറ്റ് എസ്ബിടി നെന്മാറ ശാഖയില്‍ ഏല്‍പ്പിച്ചു.