മനുഷ്യനു മാത്രമല്ല മൃഗങ്ങള്‍ക്കുമുണ്ട് പ്രതികാരംബുദ്ധി. ഓരോ മൃഗങ്ങള്‍ക്കും അതു വ്യത്യസ്തരീതിയിലാണത്രേ. ഇപ്പോള്‍ സംസാരവിഷയം ഒരു കലമാനിന്റെ പ്രതികാരമാണ്. തന്നെ ഇടിച്ചുവീഴ്ത്തിയ കാറിലെ യുവതിക്കുനെരെ മാനിന്റെ പ്രതികാരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
അമേരിക്കയിലെ വനത്തോട് ചേര്‍ന്ന ഒരു റോഡിലാണ് മാനും യുവതിയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ആ സമയത്ത് അതുവഴി കടന്നുവന്ന കാറിലെ യാത്രികരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 43കാരനായ െ്രെഡവര്‍, എലന്‍ സാഗറിനെയാണ് മാന്‍ ആക്രമിച്ചത്. കാറിന്റെ വാതില്‍ തുറന്ന ഉടന്‍ മാന്‍ ആക്രമിക്കുകയായിരുന്നു. രസകരമായ ആ പ്രതികാരം കണ്ടുനോക്കൂ….