സാധാരണക്കാരന്റെ വാഹനമെന്ന ഖ്യാതി സൈക്കിളിന് മാത്രം സ്വന്തമാണ്. കുട്ടിക്കാലത്ത് നമ്മൾ സൈക്കിളിൽ പല പരീക്ഷണങ്ങളും നടത്താറുണ്ടായിരുന്നു. ലൈറ്റുകളും തോരണങ്ങളുമൊക്കെ സൈക്കിളിൽ ഫിറ്റ് ചെയ്തു വയ്ക്കാറുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്കെല്ലാവർക്കും. ഇന്നും ആ കാലങ്ങളൊക്കെ ഓർത്തെടുക്കാൻ നല്ല രസമാണ്.
അതുപോലെ പ്രത്യേകത നിറഞ്ഞ സൈക്കിളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൊൽക്കത്തയിൽ നിന്നുള്ള പ്രദീപ് പൈനിന്റെ സൈക്കിൽ കഥയാണ് വൈറൽ. ടൂൾ കിറ്റ്, വാട്ടർ ടാങ്ക്, ഫാൻ സൈക്കിളിന് നമ്പർ പ്ലേറ്റ് ഉൾപ്പെടെ അതിൽ പിടിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ പ്രദീപ് സൈക്കിളിൽ വരുന്നത് ആരായാലും കൗതുകം കൊണ്ട് നോക്കിപ്പോകും. അത്രയ്ക്ക മനോഹരമായാണ് അയാൾ അത് സെറ്റ് ചെയ്ത് വച്ചിരിക്കുന്നത്.
കുറച്ച് കാലങ്ങൾക്ക് മുൻപ് പ്രദീപിന് സെറിബ്രൽ അറ്റാക്ക് ഉണ്ടായി. അതോടെ ബൈക്ക് ഓടിക്കണ്ട എന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ എവിടെ പോയാലും ബൈക്കിൽ സഞ്ചരിച്ചിരുന്ന പ്രദീപിന് അത് ഉൾക്കൊള്ളാനായില്ല.
എന്നാൽ തോറ്റ് കൊടുക്കാൻ അയാൾ തയാറായിരുന്നില്ല. അങ്ങനെയാണ് തന്റെ സൈക്കിൾ രൂപമാറ്റം നടത്തിയെടുത്തത്.