സ്വാശ്രയ പ്രശ്‌നത്തില്‍ മഞ്ഞുരുകുന്നു; പ്രതിപക്ഷം മുഖ്യമന്ത്രിയെ കണ്ടു

knr-remeshതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരിലുള്ള ഭരണ–പ്രതിപക്ഷ പ്രശ്‌നത്തില്‍ മഞ്ഞുരുകുന്നു. പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് മഞ്ഞുരുകാന്‍ സാഹചര്യമൊരുങ്ങിയത്.

സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറയ്ക്കാന്‍ തയാറാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. മാനേജ്‌മെന്റുകള്‍ അത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ തനിക്ക് തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ അറിയിച്ചു.

വിഷയത്തില്‍ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് എം.കെ.മുനീര്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് രമേശ് ചെന്നിത്തല ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടായ സാഹചര്യത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തോട് തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്ന മറുപടിയാണ് ചെന്നിത്തല നല്‍കിയത്. ചൊവ്വാഴ്ച നി

Related posts