എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലുകള്‍ രൂപപ്പെടുന്നത്. ഇത് സാധാരണയായി ഇന്ത്യന്‍ ജനസംഖ്യയുടെ 10-20% ആളുകളെ ബാധിക്കുന്നു.
പിത്താശയ കല്ല് ഉണ്ടാകാനുള്ള കാരണങ്ങള്‍ ?
* പിത്തസഞ്ചി പൂര്‍ണമായി ഒഴിഞ്ഞില്ലെങ്കില്‍
* പിത്തസഞ്ചിയിലെ പിത്തരസത്തില്‍ എന്‍സൈമുകള്‍ക്ക് അലിയിക്കാനാകാത്ത തരത്തില്‍ അധിക കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍
* കരള്‍വീക്കം (Liver cirrhosis) പോലെ പിത്തരസത്തില്‍ വളരെയധികം ബിലിറൂബിന്‍ ഉണ്ടെങ്കില്‍ ഇവ കല്ല് രൂപപ്പെടുന്നതിന് കാരണമാകും.
പിത്താശയ കല്ല് രൂപപ്പെടാന്‍ കാരണമാകുന്ന അപകട ഘടകങ്ങള്‍ എന്തെല്ലാം?
40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് പിത്തസഞ്ചിയിലെ കല്ലുകള്‍ കൂടുതലായി കാണപ്പെടുന്നത്.
അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം, നാരുകളുടെ അപര്യാപ്തത, പ്രമേഹം, രോഗ പാരമ്പര്യം എന്നിവ ചില അപകട ഘടകങ്ങളാണ്.
രോഗ ലക്ഷണങ്ങള്‍
* പ്രത്യേക ലക്ഷണങ്ങളോടു കൂടി ആയിരിക്കില്ല പിത്തസഞ്ചിയിലെ കല്ലുകള്‍ പ്രകടമാകുന്നത് (നിശബ്ദമായ കല്ലുകള്‍ – Silent stones).
* അല്ലാത്തപക്ഷം,വയറിന്റെ വലതു ഭാഗത്തുള്ള വേദനയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണം. ഇത് തീവ്രമാവുകയും പുറകുവശത്തേക്കും വലതു തോളിലേക്കും പ്രസരിക്കാനും സാധ്യതയുണ്ട്.
* വയറുപെരുക്കം, ഓക്കാനം, ഛര്‍ദി, (ഭക്ഷണം കഴിക്കുമ്പോള്‍) ഈ ലക്ഷണങ്ങള്‍ വഷളാകുക എന്നിവയാണ് മറ്റു പ്രധാന ലക്ഷണങ്ങള്‍.
* കല്ല് പിത്തനാളിയില്‍ എത്തുകയാണെങ്കില്‍, അത് മഞ്ഞപ്പിത്തത്തിനും കടുത്ത പനിക്കും കാരണമാകും.
(തുടരും)
വിവരങ്ങൾ
ഡോ.കോശി മാത്യു പണിക്കർ, കൺസൾട്ടന്റ്- ജനറൽ ആൻഡ് ലാപ്രോസ്കോപിക് സർജറി
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം