ചെന്നൈ: ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
തമിഴ്നാട്ടിൽ വൈകുന്നേരം ആറുവരെയാണ് പരസ്യപ്രചാരണത്തിനുള്ള സമയം. 39 സീറ്റുകളിൽ ആകെ 950 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പെടെയുള്ള ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പരസ്യപ്രചാരണം ഇന്നു വൈകുന്നേരം ആറിന് സമാപിക്കും.
26 സ്ഥാനാർഥികൾ ഉണ്ടെങ്കിലും ഇവർ തമ്മിലാണ് പ്രധാന മത്സരം. ഈ രണ്ടു സ്ഥാനാർഥികളും മാഹിയിൽ പ്രചാരണത്തിനെത്തിയിരുന്നു.