മദ്യപാനം നിങ്ങൾക്ക് ഒരു റെക്കോർഡ് നേടി തരുമെന്ന് കരുതുന്നുണ്ടോ? എന്നാൽ ഒരു ദിവസം കൊണ്ട് ഒന്നോ രണ്ടോ അല്ല, നൂറിലധികം പബ്ബുകളിൽ നിന്ന് വീണ്ടും വീണ്ടും മദ്യപിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച 69 കാരനായ ഒരു മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഓസ്ട്രേലിയയിൽ നിന്നുള്ള ഡേവിഡ് ക്ലാർക്സൺ ആണ് 99 പബ്ബുകളുടെ മുൻ റെക്കോർഡ് തകർത്ത് 120 പബ്ബുകൾ സന്ദർശിച്ച് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അങ്ങനെ “24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ സന്ദർശിച്ച വ്യക്തി” എന്ന റെക്കോർഡിൽ അദ്ദേഹം തന്റെ പേര് രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ പരിശീലനത്തിലായിരുന്നു.17 വയസ് മുതൽ പബ്ബുകളിൽ ഡേവിഡ് ക്ലാർക്സൺ പോകാറുണ്ട്. അദ്ദേഹത്തിൻ്റെ ലിസ്റ്റിലെ ആദ്യത്തേത് സിഡ്നിയിലെ ക്യാപ്റ്റൻ കുക്ക് ഹോട്ടലും അവസാനത്തേത് സസെക്സ് ഗാർഡൻ ബാറിമാണ്.