തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്.
വിവിധ മതവിഭാഗങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. എൻഡിഎ സർക്കാരിന്റെ പത്ത് വർഷത്തെ പ്രവർത്തനത്തിന് ജനങ്ങൾ അംഗീകാരം നൽകുമെന്നും നിതിൻ ഗഡ്കരി പറയുന്നു.
2019ലെ മികച്ച വിജയം മഹാരാഷ്ട്രയിൽ ആവർത്തിക്കും. ജനങ്ങൾ നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്നും തന്റെ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.