നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷ പ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി ശ​നി​യാ​ഴ്ച യെ​മ​നി​ലേ​ക്ക് പോ​കും. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് യാ​ത്ര.

കൊ​ല്ല​പ്പെ​ട്ട യെ​മ​ന്‍ പൗ​ര​ന്‍റെ കു​ടും​ബ​വു​മാ​യി ബ്ല​ഡ് മ​ണി സം​ബ​ന്ധി​ച്ച് പ്രേ​മ​കു​മാ​രി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ സു​ഭാ​ഷ് ച​ന്ദ്ര​ൻ പ​റ​ഞ്ഞു. യെ​മ​നി​ല്‍ ബി​സി​ന​സ് ചെ​യ്യു​ന്ന സാ​മു​വ​ല്‍ ജെ​റോ​മും അ​വ​രു​ടെ ഒ​പ്പം ഉ​ണ്ടാ​കും. യെ​മ​ൻ പൗ​ര​ൻ ത​ലാ​ൽ അ​ബ്ദു​മ​ഹ്ദി 2017ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സി​ൽ നി​മി​ഷ​പ്രി​യ​യെ വി​ചാ​ര​ണ​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു. പി​ന്നീ​ട് യെ​മ​നി​ലെ സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ വി​ധി ശ​രി​വ​ച്ചു. കൊ​ല്ല​പ്പെ​ട്ട യെ​മ​ൻ പൗ​ര​ന്‍റെ കു​ടും​ബ​ത്തി​ന് ബ്ല​ഡ് മ​ണി ന​ൽ​കു​ന്ന​തി​നാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വി​ജ​യി​ച്ചി​രു​ന്നി​ല്ല.

Related posts

Leave a Comment