തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും അത് വോട്ടാകുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്.
ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചത്.മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ പ്രസംഗിക്കുകയാണ്.
ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും. ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ കേരള മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല.
മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണെന്നും മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.