രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മോ​ദി​യെ സു​ഖി​പ്പി​ക്കാ​ൻ പി​ണ​റാ​യി ഇ​ത്ര​ത്തോ​ളം ത​രം താ​ഴാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു; രമേശ് ചെന്നിത്തല

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ അധിക്ഷേപ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മോ​ദി​യെ സു​ഖി​പ്പി​ക്കാ​ൻ പി​ണ​റാ​യി ഇ​ത്ര​ത്തോ​ളം ത​രം താ​ഴാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി​ക്ക് ഇ​ത് എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യ അ​ധി​ക്ഷേ​പം മാ​പ്പ് ആ​ർ​ഹി​ക്കാ​ത്ത കു​റ്റ​മാ​ണ്. ഇ​തി​ന് മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ല​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ സംസാരിച്ച് ബി​ജെ​പി​യു​ടെ​യും മോ​ദി​യു​ടെ​യും കൈ​യടി നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന പി​ണ​റാ​യി താ​ൻ ഇ​രി​ക്കു​ന്ന പ​ദ​വി​യെ മ​റ​ക്ക​രു​താ​യി​രു​ന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൊ​ഞ്ഞ​നം കു​ത്ത​ൽ അ​രോ​ച​ക​മാ​യി​പ്പോ​യി. വ​ള​രെ അ​രോ​ച​ക​വും വി​ചി​ത്ര​വു​മാ​യി​രു​ന്ന ക​ളി​യാ​ക്ക​ൽ പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് പി​ണ​റാ​യി നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment