കു​തി​ച്ചു​യ​ർ​ന്ന്; സ്വ​ര്‍​ണവില സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന​ലെ വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 6,815 രൂ​പ​യും പ​വ​ന് 54,520 രൂ​പ​യു​മാ​യി.

ഏ​പ്രി​ല്‍ 16ലെ ​റി​ക്കാ​ര്‍​ഡ് വി​ല​യാ​യ ഗ്രാ​മി​ന് 6,795 രൂ​പ, പ​വ​ന് 54,360 രൂ​പ എ​ന്ന ബോ​ര്‍​ഡ് റേ​റ്റാ​ണ് ഇ​ന്ന​ലെ തി​രു​ത്തി​യ​ത്. ഈ ​മാ​സം മാ​ത്രം പ​വ​ന് 3,640 രൂ​പ​യാ​ണു വ​ർ​ധി​ച്ച​ത്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ഔ​ണ്‍​സി​ന് 2,400 ഡോ​ള​റി​ന് മു​ക​ളി​ലെ​ത്തി​യ​തി​നു​ശേ​ഷം നേ​രി​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി.

മ​ധ്യേ​ഷ്യ​യി​ലെ രാ​ഷ്‌​ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷി​ത ആ​സ്തി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​ക​ര്‍ തി​രി​ഞ്ഞ​താ​ണ് വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണം. മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ രാ​ജ്യാ​ന്ത​ര വി​ല​യി​ലു​ണ്ടാ​യ​ത് 26 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ്.

Related posts

Leave a Comment