കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടിയാണെന്നു കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
ഇന്ത്യാ മുന്നണിയുടെ അവിഭാജ്യ ഘടകമാണു കേരള കോണ്‍ഗ്രസ് എം. മുന്നണി രൂപീകരണം മുതല്‍ താനും തോമസ് ചാഴികാടന് എംപിയും പാര്‍ലമെന്റിലും പുറത്തും ഇന്ത്യാ മുന്നണിയുടെ പ്രവര്‍ത്തനത്തിനു പിന്തുണ നല്കി.
ജോസഫ് വിഭാഗം നേതാവും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ ബിജെപി പാളയത്തില്‍ എത്തിയതില്‍ പി.ജെ. ജോസഫ് മറുപടി പറയണം.
യുഡിഎഫിന്റെ ജില്ലയിലെ ഒന്നാമത്തെ നേതാവാണ് ബിജെപിയില്‍ എത്തിയത്. ഇന്നത്തെ യുഡിഎഫ് നാളെത്തെ ബിജെപിയായി മാറുകയാണ്. ഇനി ബിജെപിയിലേക്കു പോകുന്നത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരിക്കും. അദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ അറിയാവുന്ന എല്ലാവര്ക്കും ഇക്കാര്യം ബോധ്യമുള്ളതാണെന്നും ജോസ് കെ. മാണി പറഞ്ഞു.