കൊച്ചി: ബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബിജെപിയെക്കാള്‍ ആവശത്തില് സിപിഎം രാഹുല്‍ ഗാന്ധിയെ കടന്ന് ആക്രമിക്കുകയാണെന്നും സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
കസവുകെട്ടിയ പേടിത്തൊണ്ടന്‍ എന്ന പ്രയോഗമാണ് മുഖ്യമന്ത്രിക്ക് ചേരുന്നത്. കരുവന്നൂര്‍ കേസില്‍ എത്രകാലമായി അന്വേഷണം നടക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലും നാടകം ഉണ്ടാകുമോ എന്നറിയില്ലെന്നും അദേഹം പറഞ്ഞു.