ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 23 കാരിയെ ബന്ദിയാക്കി ഒരു മാസത്തോളം പീഡിപ്പിച്ച അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും പ്ലാസ്റ്റിക് പൈപ്പും ബെൽറ്റും ഉപയോഗിച്ച് മർദിക്കുകയും കണ്ണിലും വായിലും മുളകുപൊടി എറിയുകയും തുടർന്ന് പശ ഉപയോഗിച്ച് വായ ഒട്ടിക്കുകയും ചെയ്തുവെന്ന കേസിൽ അയൽവാസിയായ അയാൻ പഠാൻ ആണ് പിടിയിലായത്.
പ്രതിയുമായി യുവതി അടുപ്പത്തിലായിരുന്നു. ഇയാളിൽനിന്നു മാറിനിൽക്കാൻ താക്കീത് ചെയ്തിരുന്നതായും മറ്റൊരിടത്തേക്കു മകളെ കൊണ്ടുപോയെന്നും പ്രതി നിർബന്ധിച്ചാണ് മകളെ വിവാഹം കഴിച്ചതെന്നും യുവതിയുടെ അമ്മ പറഞ്ഞു.
പ്രതിയുടെ വീട്ടിൽ താമസം തുടങ്ങിയ യുവതിയെ കുറച്ചുനാളുകൾക്കു ശേഷം പീഡിപ്പിക്കാൻ തുടങ്ങി. യുവതിയുടെ പേരിലുള്ള സ്വത്ത് എഴുതിൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. പ്രതിയുടെ കുടുംബക്കാരും യുവതിയെ ക്രുരമായി ആക്രമിച്ചിരുന്നു. യുവതിയെ ബന്ദിയാക്കിയ മുറിയിൽ നിന്ന് ഫെവി ക്വിക്ക്, ബെൽറ്റ്, പ്ലാസ്റ്റിക് പൈപ്പ് എന്നിവ പോലീസ് കണ്ടെടുത്തു.