പയ്യന്നൂര്‍: മുസ്ലീം വോട്ടര്‍മാരേയും കാസര്‍ഗോഡ് തളങ്കര നിവാസികളേയും വര്ഗീയവാദികളാക്കിയുള്ള പ്രചരണത്തിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷജീര്‍ ഇഖ്ബാലിന്റെ പരാതിയിലാണ് കേസ്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വിദ്വേഷജനകമായ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് പ്രചാരകര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ മൂന്ന് എംഎല്‍എമാരും സ്ഥാനാര്‍ഥിയും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമുള്‍പ്പെടെ ഷെയര്‍ ചെയ്തിരുന്നു. ഇതിനെതിരെ ഡിജിപിക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കിയിരുന്നു.