സന്തോഷത്തിന്റെ നിമിഷങ്ങൾ കൂടാതെ കൊച്ചു കൊച്ചു വിഷമങ്ങളും കൂടി ചേർന്ന് ദിവസമാണ് വിവാഹ ദിവസം. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും പ്രത്യേക നിമിഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ആളുകൾ പോസ്റ്റ് ചെയ്യാറുമുണ്ട്.
വിവാഹ ദിവസം പ്രിയപ്പെട്ടവരെ വിട്ടുപിരിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുന്നതിൽ സങ്കടപ്പെട്ടു കരയുന്ന യുവതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇവിടെ വധു തന്റെ വളർത്ത് നായയെ കെട്ടിപ്പിടിച്ചാണ് കരയുന്നത്.
കാറിലിരിക്കുന്ന വധു തന്റെ വളർത്തുനായയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണ്. ഈ രംഗം കണ്ട് യുവതിയുടെ ബന്ധുക്കളും സ്തംഭിച്ചുപോയി. ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു.
ഈ വീഡിയോ കണ്ടവരും വികാരഭരിതരായാണ് കമന്റുകളുമായെത്തിയത്. പെൺകുട്ടിയുടെ ദുഃഖം മനസ്സിലാക്കുന്നുവെന്നും ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ നായക്കുട്ടിയെ കൂടി കൊണ്ടുപോകണമെന്നും പലരും അഭിപ്രായപ്പെട്ടു.