അബുദാബി: യുഎഇയിൽ കഴിഞ്ഞയാഴ്ചയു ണ്ടായ മഴക്കെടുതികളിൽനിന്നു കരകയറുന്ന ജനങ്ങളെ സഹായിക്കാൻ ഭരണകൂടം ഊർജിത പദ്ധതികൾ തയാറാക്കി.
ഈ മാസത്തെ ശമ്പളം നേരത്തേ നൽകാൻ പ്രസിഡന്റ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് നിർദേശം നൽകി. ഏപ്രിൽ 23ന് ശമ്പളം നൽകാനാണ് നിർദേശം. സർക്കാർ ജീവനക്കാർ, സൈനികർ, വിമുക്ത ഭടന്മാർ, സാമൂഹ്യ സുരക്ഷ സ്കീമിൽ ഉള്ളവർ എന്നിവർക്ക് നേരത്തേ വേതനം ലഭിക്കും. താമസസ്ഥലങ്ങളും കെട്ടിടങ്ങളും സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകാൻ റിയൽ എസ്റ്റേറ്റ്, കെട്ടിടം ഉടമകൾക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ മഴക്കെടുതികളിൽ വ്യാപകനഷ്ടം സംഭവിച്ചിരുന്നു.
അതേസമയം, യുഎഇയിൽ ഇന്നു മുതൽ വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ മഴയുടെ തീവ്രതയുണ്ടാകില്ലെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഖത്തറിലും ഒമാനിലും മഴയ്ക്ക് സാധ്യത അറിയിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് മുതൽ നാല് അടി വരെ ഉയരത്തിൽ തിരയടിച്ചേക്കും. ഇത് എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ട്.