ന്യൂഡൽഹി: രാജ്യത്തിന്റെ സ്വത്ത് മുസ് ലിംങ്ങൾക്ക് കോൺഗ്രസ് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് പരാതി നൽകും.
ആദ്യഘട്ട വോട്ടെടുപ്പിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡ് ഇറക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു.
രാജ്യത്തെ സമ്പത്തിന്റെ പ്രധാന അവകാശികൾ മുസ്ലിംകളാണെന്നാണു മുൻപ് ഭരിച്ചവർ പറഞ്ഞിരുന്നതെന്നും രാജ്യത്തിന്റെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്ക് നൽകണമോ എന്നുമുള്ള മോദിയുടെ ചോദ്യമാണ് വിവാദത്തിലായത്.
സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.
അനധികൃത കുടിയേറ്റക്കാർക്ക് സമ്പത്ത് നൽകേണ്ടതുണ്ടോ എന്നും മോദി ഉന്നയിച്ചു. മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.