ആലുവ: കൂട്ടുകാരോടൊപ്പം ഗ്രൗണ്ടിൽ കളിക്കാനെത്തിയ പത്തു വയസുകാരൻ മരവും വൈദ്യുതി പോസ്റ്റും ദേഹത്തു വീണ് മരിച്ചു. പുറയാർ ഗാന്ധിപുരത്ത് അമ്പാട്ട് വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷമാണ് അപകടമുണ്ടായത്. വീടിന് അടുത്ത് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയതാണ് ഇര്ഫാൻ. ഉള്ള് ബലം കുറഞ്ഞ് നിന്നിരുന്ന മഹാഗണി മരമാണ് മറിഞ്ഞുവീണത്.
മരം പോസ്റ്റില്‍ വീഴുകയും ഇവ രണ്ടും ചേര്‍ന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ഈ സമയം കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഇര്‍ഫാന്റെ ദേഹത്തേക്കാണ് ഇവ വന്നുവീണത്.
വൈകാതെ തന്നെ മരണവും സംഭവിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടനാട് വിജ്ഞാനപീഠം പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് ഇര്ഫാൻ.