ഒറ്റ പ്രസവത്തിൽ ആറ് കൺമണികൾക്ക് ജന്മം നൽകിയ 27 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്താനിലാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ഇവർ ജന്മം നൽകിയത്.
നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്നു വീണത്. റാവിൽപിണ്ഡി സ്വദേശികളായ സീനത്ത്- വഹീദ് എന്നീ ദമ്പതികൾക്കാണ് ആറ് കുഞ്ഞുങ്ങള്‍ പിറന്നത്.
നിലവിൽ കുഞ്ഞുങ്ങളെ ഇൻക്യുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രസവ സമയത്ത് സീനത്തിന് ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം തരണം ചെയ്താണ് സീനത്ത് മക്കൾക്ക് ജന്മം കൊടുത്തത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സീനത്തിന്റെ ആദ്യ പ്രസവമായിരുന്നു ഇത്. 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒരാൾക്ക് മാത്രമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.