മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന് ത​മി​ഴ് കോ​മ​ഡി കാ​ണും; ഇ​ഷ്ട​പ്പെ​ട്ട ന​ട​ൻ വി​ജ​യ് സേ​തു​പ​തി; ഗുകേഷിന്‍റെ ഇഷ്ടങ്ങൾ പറഞ്ഞ് പിതാവ്


ചെ​ന്നൈ​യി​ലെ തെ​ലു​ങ്കു കു​ടും​ബ​ത്തി​ൽ 2006 മേ​യ് 29നാ​യി​രു​ന്നു ഗു​കേ​ഷി​ന്‍റെ ജ​ന​നം. ഇ​എ​ൻ​ടി സ​ർ​ജ​നാ​യ ര​ജ​നി​കാ​ന്തി​ന്‍റെ​യും മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റാ​യ പ​ത്മ​യു​ടെ​യും മ​ക​നാ​യ ഗു​കേ​ഷ് ഏ​ഴാം വ​യ​സി​ൽ ചെ​സ് ക​ളി പ​ഠി​ച്ചു.

2015ൽ ​അ​ണ്ട​ർ-9 ഏ​ഷ്യ​ൻ സ്കൂ​ൾ ചെ​സ് ചാ​ന്പ്യ​നാ​യി. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ പ​ദ​വി​യി​ലെ​ത്തി​യ ഗു​കേ​ഷി​ന്‍റെ ചെ​സ് ജീ​വി​ത​ത്തി​നാ​യി ഡോ​ക്ട​ർ പ്രാ​ക്ടീ​സ് ര​ജ​നി​കാ​ന്ത് ഉ​പേ​ക്ഷി​ച്ചു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

ത​ന്‍റെ ജോ​ലി​ക്കൊ​പ്പം മ​ക​ന്‍റെ ചെ​സ് ജീ​വി​ത​വും ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ര​ജ​നി​കാ​ന്ത് രാ​ജി​വ​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ എ​ന്ന റി​ക്കാ​ർ​ഡ് വെ​റും 17 ദി​വ​സ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് റ​ഷ്യ​യു​ടെ സെ​ർ​ജി ക​ർ​ജാ​ക്കി​നു മു​ന്നി​ൽ ഗു​കേ​ഷി​നു ന​ഷ്ട​പ്പെ​ട്ട​ത്.

ഏ​ഴ് മ​ണി​ക്കൂ​ർ പ​രി​ശീ​ല​നം

ദി​വ​സ​വും ഏ​ഴ് മ​ണി​ക്കൂ​ർ ഗു​കേ​ഷ് പ​രി​ശീ​ല​നം ന​ട​ത്താ​റു​ണ്ട്. സ്കൂ​ളി​ലെ ചെ​സ് മാ​നേ​ജ​ർ വേ​ല​വ​ന്‍റെ ശി​ക്ഷ​ണ​മാ​ണ് ഗു​കേ​ഷി​ന് മി​ക​ച്ച അ​ടി​ത്ത​റ ന​ൽ​കി​യ​ത്. എ​തി​രാ​ളി​ക​ളു​ടെ ക​ളി വി​ശ​ക​ല​നം ചെ​യ്യു​ക​യും അ​തി​ന​നു​സ​രി​ച്ച് സ്വ​യം ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഗു​കേ​ഷി​ന്‍റെ ചെ​സ് ശൈ​ലി.

വീ​ട്ടി​ൽ അ​മ്മ​യ്ക്കൊ​പ്പം ബാ​ഡ്മി​ന്‍റ​ണ്‍ ക​ളി​ക്കു​ക​യാ​ണ് ഗു​കേ​ഷി​ന്‍റെ മ​റ്റൊ​രു വി​നോ​ദം.
ത​മി​ഴ് കോ​മ​ഡി കാ​ണു​ക​യാ​ണ് മാ​ന​സി​ക സ​ന്തോ​ഷ​ത്തി​നാ​യി ചെ​യ്യു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി​യാ​ണ് ഗു​കേ​ഷി​നി​ഷ്ട​പ്പെ​ട്ട സി​നി​മാ​താ​രം.

Related posts

Leave a Comment