ഒരുപാട് ആഗ്രഹിച്ചാണ് ഞാന്‍ സിനിമയിലെത്തിയത്. ഞാനിതു വരെ സിറ്റിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടില്ല. കാസര്‍ഗോഡ് തന്നെയാണ് താമസിക്കുന്നത്. എനിക്ക് എന്റെ നാടും വീടും അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും എന്റെ പെറ്റ്സുമൊക്കെയാണ് ലോകമെന്ന് മഹിമ നമ്പ്യാർ.
ഇവിടുന്നു മാറുകയെന്നത് എനിക്കു ചിന്തിക്കാന്‍തന്നെ ബുദ്ധിമുട്ടാണ്. സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായ ശേഷവും ചെന്നൈയിലേക്ക് മാറുന്നതിനെക്കുറിച്ചോ, കൊച്ചിയിലേക്ക് മാറുന്നതിനെക്കുറിച്ചോ ആലോചിച്ചിട്ടില്ല. അതുകൊണ്ട് പ്രൈവസി മിസാകുവെന്ന് തോന്നിയിട്ടില്ല.
പിന്നെ സെലിബ്രിറ്റികളോട് ആരാധകര്‍ക്കുള്ളത് സ്നേഹമല്ലേ. നമ്മളുടെ വിശേഷം ചോദിക്കുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ ആ സ്നേഹം കൊണ്ടല്ലേ. അതില്‍ നിന്ന് ഓടാന്‍ ശ്രമിക്കുമ്പോഴാണല്ലോ ബുദ്ധിമുട്ടായി തോന്നാറുള്ളത്. എന്നോടുവന്നു സംസാരിക്കുന്നതും എന്നെയറിയാമെന്നു പറയുന്നതുമൊക്കെ വലിയ സന്തോഷമാണ്.
ഞാനിപ്പോഴും എറണാകുളത്ത് വന്നാല്‍ ഷോപ്പിംഗിനൊക്കെ പോകുന്നത് ഒറ്റയ്ക്കാണ്. സൂക്ഷിക്കണമെന്ന് ഏട്ടന് പറയാറുണ്ട്. എങ്കിലും എനിക്കിതുവരെ അത്തരത്തിലൊരു ബുദ്ധിമുട്ട് വന്നിട്ടില്ല. എനിക്കിഷ്ടമാണ് ആളുകളെ കാണുന്നതും അവരോട് സംസാരിക്കുന്നതുമൊക്കെ. -മഹിമ നന്പ്യാർ