ചുരുങ്ങിയ സമയംകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാർ. ഉണ്ണി മുകുന്ദനൊപ്പമുള്ള ജയ് ഗണേഷാണ് മഹിമയുടെ പുതിയ ചിത്രം. എന്നാൽ ജയ് ഗണേഷിന്റെ പ്രമോഷനായി ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തന്റെ പേരിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ഗോപിക എന്നായിരുന്നു നടിയുടെ യഥാർഥ പേര്. തമിഴിലേക്ക് അവസരം കിട്ടിയ പോയപ്പോഴാണ് താരം മഹിമ എന്ന പേര് സ്വീകരിച്ചത്. ഒരു വാലു കൂടിയുണ്ടെങ്കിൽ കരിയറിൽ വളർച്ചയുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് നമ്പ്യാർ എന്നും നടി പേരിനൊപ്പം ചേർത്തത്.
‘എന്റെ ശരിക്കുള്ള പേര് ഗോപിക പി.സി. എന്നാണ്. കാര്യസ്ഥാന്‍ ആയിരുന്നു ആദ്യത്തെ സിനിമ. അതില്‍ ഗോപിക എന്നു തന്നെയായിരുന്നു പേര്. പിന്നീട് തമിഴില്‍ അഭിനയിക്കുമ്പോഴാണ് പേര് മാറ്റുന്നത്.
ആ സമയത്ത് ഗോപിക ചേച്ചി തമിഴില്‍ സജീവമായിരുന്നു. പ്രഭു സോളമന് സാറാണ് മഹിമ എന്ന പേര് സജസ്റ്റ് ചെയ്യുന്നത്. എന്റെ പേര് മാറ്റിയ കാര്യം ഇന്റർനെറ്റിലൂടെയാണ് ഞാന്‍ അറിയുന്നത്.’
‘ന്യൂമറോളജി നോക്കിയപ്പോള്‍ പറഞ്ഞു പേരിന് ഒരു വാലൊക്കെ ഉണ്ടെങ്കില്‍ ഒരു ഗ്രോത്തൊക്കെ ഉണ്ടാകുമെന്ന്. അങ്ങനെയാണ് എന്റെ മുത്തച്ഛന് സര് നെയിമായ നമ്പ്യാര്‍ കൂടി ചേര്‍ക്കുന്നത്. അല്ലാതെ ഇതിന് ജാതിയും മതവുമായിട്ടൊന്നും ഒരു ബന്ധവുമില്ല.’ എന്നാണ് മഹിമ പറഞ്ഞത്. താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.