കോഴിക്കോട്: മാനന്തവാടി കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ഇന്നു രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
നാല് പുരുഷന്മാരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണു വിവരം. മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും രണ്ടുപേരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. രണ്ട് പേര് പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര് മുകളില്‍ കാത്തു നില്ക്കു കയുമാണ് ചെയ്തത്.
തൊഴിലാളികൾ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് ഇവിടെ മാവോയിസ്റ്റുകൾ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫീസുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.