കുമളി: ജില്ലയിൽ രണ്ട് മുന്നണികൾക്കും തമിഴ്നാട് തലൈവർ എം.കെ. സ്റ്റാലിനാണ് ഹീറോ. ജില്ലയിൽ തമിഴ്നാട് മുഖ്യന്റെ ഫോട്ടോയും ചേർത്തുള്ള ഇടത്,വലത് പോസ്റ്ററുകൾ വ്യാപകമായി നിരന്ന് കഴിഞ്ഞു. പ്രധാനമായും തോട്ടംമേഖലയിലാണ് പോസ്റ്റർ പോര്.
ഡിഎംകെ വോട്ട് പെട്ടിയിലാക്കാനുള്ള മുന്നണികളുടെ തന്ത്രത്തിൽ ചിന്താക്കുഴപ്പത്തിലായിരിക്കുന്നത് വോട്ടർമാരാണ്. ഡിഎംകെ പിന്തുണ ആർക്കൊപ്പമെന്ന് വ്യക്തമല്ലെങ്കിലും പോസ്റ്ററുകൾക്ക് പഞ്ഞമില്ല.
തമിഴ്നാട്ടിൽ ഡിഎംകെ കോണ്ഗ്രസ്, ഇടത് പാർട്ടി സഖ്യത്തിലാണ്. അതു കേരളത്തിലെത്തിയപ്പോഴാണ് പോസ്റ്ററിൽ ഡിഎംകെ എൽഡിഎഫിനൊപ്പമായിരിക്കുന്നത്.
എ ഐഡിഎംകെ യുടെ പിന്തുണയും ഇരു മുന്നണികളും അവകാശപ്പെടുന്നുണ്ട. പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ. പന്നീർസെൽവം തമിഴ്നാട്ടിൽ എൻഡി എ സഖ്യത്തിലാണ്.