വെ​റൈ​റ്റി​യ​ല്ലേ… ബൂ​ത്തു​ക​ളി​ൽ സ്വാ​ഗ​ത​മേ​കാ​ൻ കോ​ട്ട​യം ഡൂ​ഡി​ൽ

കോ​ട്ട​യം: ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ സ്വാ​ഗ​ത​മേ​കാ​ൻ കോ​ട്ട​യം ഡൂ​ഡി​ലു​ക​ൾ. വി​വി​ധ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണു സ്വാ​ഗ​ത​വും നെ​യിം ബോ​ര്‍​ഡു​ക​ളു​മാ​യി ചി​ത്ര​ര​ച​നാ​വൈ​ഭ​വം തു​ളു​മ്പു​ന്ന കോ​ട്ട​യം ഡൂ​ഡി​ലു​ക​ള്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത്.

പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യും ചി​ത്ര​കാ​രി​യു​മാ​യ ശി​ൽ​പ അ​തു​ലാ​ണു ഡൂ​ഡി​ലു​ക​ളു​ടെ വ​ര. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ വി. ​വി​ഗ്നേ​ശ്വ​രി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണു പോ​ളിം​ഗ് ബൂ​ത്തി​ൽ സ്ഥാ​പി​ക്കാ​നു​ള്ള പോ​സ്റ്റ​റു​ക​ൾ വ​ര​ച്ച​ത്. ഫേ​സ്ബു​ക്കി​ൽ ശി​ല്‍​പ​യു​ടെ ഡൂ​ഡി​ലു​ക​ള്‍ ക​ണ്ടാ​ണു ക​ള​ക്ട​ർ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്വാ​ഗ​തം ചെ​യ്തു​ള്ള ഡൂ​ഡി​ല്‍ പോ​സ്റ്റ​റി​നൊ​പ്പം പ്ര​വേ​ശ​നം, സ​മ്മ​തി​ദാ​യ​ക​കേ​ന്ദ്രം, സ​ഹാ​യ​കേ​ന്ദ്രം, കാ​ത്തി​രി​പ്പ് കേ​ന്ദ്രം, ശൗ​ചാ​ല​യം, കു​ടി​വെ​ള്ളം, പു​റ​ത്തേ​ക്ക് എ​ന്നി​ങ്ങ​നെ​യു​ള്ള ദി​ശാ​സൂ​ച​ക​ങ്ങ​ൾ​ക്കൊ​പ്പം കോ​ട്ട​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളും വ​ര​ച്ചു​ചേ​ര്‍​ത്തി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും ദേ​വാ​ല​യ​ങ്ങ​ളും പൈ​തൃ​ക​കേ​ന്ദ്ര​ങ്ങ​ളും ജി​ല്ല​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​യ കാ​യ​ലും ക​രി​മീ​നും ക​ള​ക് ട്രേ​റ്റും മീ​ന​ച്ചി​ലാ​റും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടിം​ഗ് പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ക​ഥാ​പാ​ത്രം കോ​ട്ട​യം കു​ഞ്ഞ​ച്ച​നു​മെ​ല്ലാം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു​ണ്ട് ഡൂ​ഡി​ലി​ല്‍.

ഈ ​പോ​സ്റ്റ​റു​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ/​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ളിം​ഗ് സാ​മ​ഗ്രി​ക്കൊ​പ്പം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു കൈ​മാ​റും.

Related posts

Leave a Comment