ഗാസ: ഗാസയിലെ 2.3 ദശലക്ഷത്തിലധികം ആളുകൾക്ക് അഭയം നൽകുന്ന തെക്കൻ ഗാസ മുനമ്പിലെ നഗരമായ റഫ നഗരത്തെ ആക്രമിക്കാൻ ഇസ്രയേൽ സൈന്യം തയാറെടുക്കുന്നതായി റിപ്പോർട്ട്.
അന്താരാഷ്ട്ര മുന്നറിയിപ്പ് അവഗണിച്ചുള്ള നീക്കത്തിൽനിന്നു പിന്മാറണമെന്ന് അമേരിക്ക ഇസ്രയേലിനോട് അഭ്യർഥിച്ചു. എന്നാൽ ഇതു പരിഗണിക്കാതെ ആക്രമണത്തിന് മുന്നോടിയായി പലസ്തീൻ സിവിലിയന്മാരെ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം തയാറെടുക്കുകയാണ്.
ഒരു മുതിർന്ന ഇസ്രയേലി പ്രതിരോധ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇസ്രയേലിനോട് ഇക്കാര്യം സ്ഥിരീകരിച്ചു. റഫ ഏറ്റെടുക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്നും സർക്കാർ അനുമതി ലഭിക്കുന്ന നിമിഷം ഒരു ഓപ്പറേഷൻ ആരംഭിക്കാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.