പെർത്ത്: ഓസ്ട്രേലിയയിൽ കടത്തീരത്ത് കുടുങ്ങിയ 130ഓളം പൈലറ്റ് തിമിംഗലങ്ങളെ തിരിച്ചയച്ചു.പെർത്തിന് തെക്ക്, തീരദേശനഗരമായ ഡൺസ്ബറോ കടൽത്തീരത്താണു തിമിംഗലങ്ങളെ സുരക്ഷാസംഘം തിരിച്ചയച്ചത്.
മൊത്തം 160 തിമിംഗലങ്ങളാണ് കടൽത്തീരത്ത് എത്തിയത്. ഇവയിൽ 28 ലേറെ തിമിംഗലങ്ങൾ ചത്തു. കടലിലേക്കു മടങ്ങിയ തിമിംഗലങ്ങൾ കരയിലേക്ക് തിരിച്ചുവരുമോയെന്നു നിരീക്ഷിച്ചു വരികയാണ്.
ഇത്രയധികം തിമിംഗലങ്ങൾ കൂട്ടത്തോടെ തീരത്തെത്തുന്നത് ആദ്യമാണെന്നു രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ജിയോഗ്രാഫ് മറൈൻ റിസർച്ച് ഗ്രൂപ്പ് ചെയർമാൻ ഇയാൻ വീസ് പറഞ്ഞു. കടൽത്തീരത്തെത്തുന്ന തിമിംഗലങ്ങൾക്ക് ഏകദേശം ആറ് മണിക്കൂർ മാത്രമേ കരയിൽ നിലനിൽക്കാൻ കഴിയൂ.