ഉത്തരക്കടലാസിൽ ജയ്ശ്രീറാം, ക്രിക്കറ്റ് താരങ്ങളുടെ പേര് എന്നിവ എഴുതിവെച്ച വിദ്യാർഥികളെ പരീക്ഷയിൽ ജയിപ്പിച്ച പ്രൊഫസറെ പുറത്താക്കി. ഉത്തർപ്രദേശിലെ വീർ ബഹദൂർ സിംഗ് പുർവാഞ്ചൽ സർവകലാശാലയിലാണ് സംഭവം. പണം വാങ്ങിയ പ്രൊഫസർ ഉത്തരക്കടലാസിൽ സിനിമാ ഗാനങ്ങൾ എഴുതിവച്ച വിദ്യാർഥികളെ പരീക്ഷയിൽ ജയിപ്പിച്ചിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
സർവകലാശാലയിലെ ചിലരുടെ ഒത്താശയോടെ പരീക്ഷയിൽ പൂജ്യം മാർക്ക് നേടിയാലും 60 ശതമാനം മാർക്ക് വരെ നൽകുന്നതായി ആരോപിച്ച് വിദ്യാർഥി നേതാവ് ദിവ്യാൻഷു സിംഗ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും വൈസ് ചാൻസിലർക്കും പരാതി നൽകിയിയിരുന്നു.
വിദ്യാർഥികളെ അനധികൃതമായി ജയിപ്പിച്ച വിവരം വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ നിന്നാണ് വ്യക്തമായത്. തുടർന്ന് സംഭവത്തിൽ രാജ്ഭവൻ ഇടപെടുകയും വൈസ്ചാൻസിലറോട് വിശദീകരണം തേടുകയും ചെയ്തു. ഫാർമസിയിലെ കരിയർ എന്നതിലെ ഉത്തരത്തിന് ഇടയ്ക്കാണ് ജയ്ശ്രീറാം എന്ന് എഴുതിയത്.
അതേ ഉത്തരക്കടലാസില്‍ തന്നെ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ പേരുകളും എഴുതിയിട്ടുണ്ട്. ഡോ വിനയ് വെര്‍മ, മനിഷ് ഗുപ്ത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.