കൊച്ചി: മുഖ്യമന്ത്രിയുടെ പ്രവർത്തനം ആകാശവാണി പോലെയാണെന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടു പോരുകയാണ് നല്ലതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ലോക്സഭാ തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷോഭിച്ചതിനെക്കുറിച്ച് കൊച്ചിയിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേരളത്തിൽ ഒരു സീറ്റുപോലും കിട്ടില്ലെന്ന് ഉറപ്പായിരിക്കേ, തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണോയെന്നു ചോദിച്ചാൽ അദ്ദേഹം പൊട്ടിത്തെറിക്കുകയല്ലാതെ എന്തു ചെയ്യും. അദ്ദേഹം ഇങ്ങോട്ടു പറയുന്നതു മാത്രം കേൾക്കുക. ഞാൻ പണ്ട് ‘ആകാശവാണി വിജയൻ’ എന്നു വിളിച്ചത് അതുകൊണ്ടാണെന്നും സതീശൻ പറഞ്ഞു.