പ്രണയപ്പകയിൽ ഒരു യുവതി നടത്തിയ കടുംകൈയുടെ വാർത്തയാണ് ഉത്തർപ്രദേശിൽനിന്നു പുറത്തുവരുന്നത്. ദീർഘകാലം താനുമായി പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതറിഞ്ഞെത്തിയ യുവതി വിവാഹവേദിയിൽ കയറി മുൻ കാമുകന്റെ മുഖത്തു ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ചിറ്റൗനി സ്വദേശി രാകേഷ് ബിന്ദു ചികിത്സയിലാണ്. പരാതിയെത്തുടർന്നു ലക്ഷ്മി എന്ന യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം.
രാകേഷ് ബിന്ദും ലക്ഷ്മിയും ദീർഘകാലം പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ലക്ഷ്മിയെ പലയിടങ്ങളിലും രാകേഷ് പാർപ്പിച്ചിരുന്നുവത്രെ.
എന്നാല്‍ യുവാവ് പിന്നീട് ബന്ധത്തില്‍നിന്നു പിന്മാറി മറ്റൊരു വിവാഹത്തിനു തയാറായി. കാമുകന്റെ വിവാഹച്ചടങ്ങുകൾ നടക്കുന്ന വേദിയിലെത്തിയ ലക്ഷ്മി പ്ലാസ്റ്റിക് ബാഗിലാക്കി കൈവശം കരുതിയിരുന്ന ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ യുവാവിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു.