ജോലിക്കിടെ പെള്ളലേറ്റ്  റി​യാ​ദി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും


ഹ​രി​പ്പാ​ട്: റി​യാ​ദി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. കാ​ർ​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് പാ​ണ്ട്യാ​ല​യി​ൽ പ​ടീ​റ്റ​തി​ൽ ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ ര​ജി​ൽ (പി​ങ്കു 28 )ആ​ണ് മ​രി​ച്ച​ത്.

2023 ഡി​സം​ബ​ർ 11ന് ​റി​യാ​ദി​ലെ റ​ഹ്ഫ പ​ട്ട​ണ​ത്തി​ൽ ഇ​ല​ക്‌ട്രിക്ക​ൽ ജോ​ലി​ക്കി​ടെ തീ​പ്പൊ​ള്ള​ലേ​ൽക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു.


ഇ​ന്ന് പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് വൈ​കുന്നേരം മൂന്നിന് ​സം​സ്ക​രി​ക്കും. അ​വി​വാ​ഹി​ത​നാ​ണ്. അമ്മ ജ​ഗ​ദ​മ്മ. സ​ഹോ​ദ​ര​ൻ: സ​ജി​ൽ.

Related posts

Leave a Comment