തിരുവനന്തപുരം : കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞു. ഇന്നലെ രാത്രി പട്ടത്തു നിന്നും പാളയത്തേക്ക് സ്വകാര്യ വാഹനത്തിൽ മേയറും സംഘവും സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
ബസിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കിക്കുന്ന ദൃശ്യം പുറത്തു വന്നു. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
കാർ ബസിന് കുറുകെ ഇട്ട് ട്രിപ്പ് മുടക്കിയെന്നും മേയർ മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പോലീസിന് പരാതി നൽകി.ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.