ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം. ലാസ്യ ഭാവ താളത്തോടെ നാട്യം ചെയ്യുന്ന വേളയിൽ പരിസരം പോലും മറന്ന് നൃത്തത്തിൽ ലയിച്ചു നിന്നു പോകും. നൃത്തത്തിന്റെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെങ്കിലും, ഔദ്യോഗിക നൃത്ത ദിന ചടങ്ങുകൾ ആരംഭിച്ചത് 1982 മുതലാണ്.
ഇന്റർനാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ), യുനെസ്കോ പെർഫോമിംഗ് ആർട്സുമായി സഹകരിച്ച് 1982-ൽ ആഗോളതലത്തിൽ നൃത്തരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നൃത്ത ദിനം സ്ഥാപിച്ചു. എല്ലാ വർഷവും ഏപ്രിൽ 29 ന് ഈ ദിനം ആഘോഷിക്കുന്നു.
മനസിനേയും ശരീരത്തേയും ഒരുപോലെ ആനന്ദിപ്പിക്കാൻ സാധിക്കുന്നതാണ് നൃത്തം. ഇതിലൂടെ നിങ്ങളുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും വൈജ്ഞാനിക പ്രകടനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.