ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ മോചിപ്പിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജില്ലാ സെഷൻസ് ജഡ്ജിയെയാണു തടവിൽനിന്നു മോചിപ്പിച്ചത്.
27നാണ് അഫ്ഗാനിസ്ഥാന്റെ അതിർത്തിയിലുള്ള ടാങ്ക്, ദേര ഇസ്മായിൽ ഖാൻ ജില്ലയ്ക്കു സമീപം ജഡ്ജിയെ തട്ടിക്കൊണ്ടുപോയത്. ജഡ്ജിയുടെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.
വാഹനം സ്ഥലത്തുനിന്നു കണ്ടെടുത്തു. ജഡ്ജിയെ നിരുപാധികം തടവിൽനിന്നു മോചിപ്പിക്കുകയായിരുന്നു. അദ്ദേഹം സുരക്ഷിതനായി വീട്ടിലെത്തിയെന്നു പോലീസ് അറിയിച്ചു. ജഡ്ജിയെ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.