ന്യൂഡൽഹി: ഓരോ അധ്യയനവർഷവും പാഠപുസ്തകങ്ങൾ പുതുക്കണമെന്ന് എൻസിഇആർടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം.
പാഠപുസ്തകങ്ങൾ പുതുക്കുന്നതിന് ഇപ്പോൾ കാലക്രമം നിശ്ചയിച്ചിട്ടില്ല. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുസ്തകങ്ങളിലെ നവീകരണം അനിവാര്യമായതിനാലാണ് ഇത്തരമൊരു നിർദേശമെന്നു വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞവർഷം രൂപപ്പെടുത്തിയ പുതുക്കിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പാഠപുസ്തകങ്ങൾ തയാറാക്കുന്ന തിരക്കിലാണ് എൻസിഇആർടി ഇപ്പോൾ.
2026ഓടെ എല്ലാ ക്ലാസുകളിലും പുതുക്കിയ പാഠപുസ്തകം ലഭ്യമാക്കും. ഈ വർഷം മൂന്നാം ക്ലാസിലും ആറാം ക്ലാസിലുമാണു പുതിയ പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നത്.