മ​രു​മ​ക​ന് 200 കോ​ടി ആ​സ്തി വേ​ണം; മ​ക​ൾ​ക്ക് വ​ര​നെ ക​ണ്ടെ​ത്താ​ൻ 3 ല​ക്ഷം മു​ട​ക്കി പി​താ​വ്

അ​നു​യോ​ജ്യ​മാ​യ പ​ങ്കാ​ളി​ക​ളെ മ​ക്ക​ൾ​ക്ക് ല​ഭി​ക്കാ​നാ​യി മാ​താ​പി​താ​ക്ക​ൾ ഇ​ന്നും ആ​ശ്ര​യി​ക്കു​ന്ന​ത് മാ​ട്രി​മോ​ണി സൈ​റ്റു​ക​ളെ​യാ​ണ്. എ​ന്നാ​ൽ മ​ക​ൾ​ക്ക് വ​ര​നെ ക​ണ്ടെ​ത്താ​ൻ മൂ​ന്ന് ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച പി​താ​വാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

200 കോ​ടി​യി​ല​ധി​കം ആ​സ്തി​യു​ള്ള വ​ര​നെ​യാ​ണ് മ​ക​ൾ​ക്കാ​യി പി​താ​വ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വി​വാ​ഹം ആ​ലോ​ചി​ക്കു​ന്ന യു​വ​തി​യു​ടെ സു​ഹൃ​ത്താ​ണ് എ​ക്സി​ൽ ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്.

ഇ​ക്കാ​ര്യം പോ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ നി​ര​വ​ധി​പേ​രാ​ണ് കമന്‍റുമായെത്തിയത്. അ​തേ​സ​മ​യം വി​വാ​ഹാ​ലോ​ച​ന അ​ന്വേ​ഷി​ച്ച പ്ലാ​റ്റ്ഫോം ഏ​താ​ണെ​ന്ന​തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

വി​വാ​ഹം ആ​ലോ​ചി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടേ​യും സ​മ്പ​ത്ത് കൂ​ടി നോ​ക്ക​ണം എ​ന്നും ഒ​രു കൂ​ട്ടം ആ​ളു​ക​ൾ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റി​ട്ടി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment