കൊച്ചി: ഇ.പി. ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനുമെതിരെ വിവാദ ഇടനിലക്കാരന് ടി.ജി. നന്ദകുമാര്‍ പോലീസില്‍ പരാതി നല്കി. ഡിജിപിക്കും പാലാരിവട്ടം പോലീസിനുമാണ് ഇ-മെയിലിലൂടെ പരാതി അയച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെയും തന്നെയും അപമാനിക്കുന്നതിനായി ശോഭാ സുരേന്ദ്രന്റെ സഹായത്തോടെ കെ. സുധാകരനും ചേര്‍ന്ന് ഗൂഢാലോചന നടത്തി.
കേരളത്തിലെ ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവ്ദേക്കറും നന്ദകുമാറും ചേര്‍ന്ന് 2023 മാര്‍ച്ച് അഞ്ചിന് ഇ.പി. ജയരാജന്റെ മകന്റെ ആക്കുളത്തുള്ള ഫ്ലാറ്റില്‍ ജയരാജനെ സന്ദര്‍ശിച്ചത് അനാവശ്യ വിവാദമാക്കി തന്നെയും ജയരാജനെയും സമൂഹമാധ്യമങ്ങളില്‍ അവളേഹിച്ചതായാണ് പരാതിയിലുള്ളത്. ഇതിനെക്കുറിച്ച് പ്രത്യകം സംഘം അന്വേഷണ നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്.