കൊച്ചി: ആലുവാ ഗുണ്ടാ ആക്രമണത്തിൽ നാല് പേർ കസ്റ്റഡിയില്‍. സ്വരാജ്, സുനീര്‍, ഫൈസല്‍, കബീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ മൂന്നുപേർക്ക് അക്രമത്തിൽ നേരിട്ട് പങ്കുണ്ടെന്നും അക്രമം ആസൂത്രണം ചെയ്തത് കബീർ ആണെന്നും പോലീസ് പറഞ്ഞു.
ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുലൈമാൻ വെന്റിലേറ്ററിൽ തുടരുകയാണ്.
സുലൈമാനോടൊപ്പം ഉണ്ടായിരുന്ന മറ്റ് നാല് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ദിവസങ്ങൾക്ക് മുൻപ് വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.