തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ തനിക്കെതിരേ സൈബർ ആക്രമണം. പോലീസിൽ പരാതി നൽകി മേയർ ആര്യാ രാജേന്ദ്രൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലാണ് സൈബര്‍ ആക്രമണം നടക്കുന്നതായി പരാതി.
പോലീസ് മേധാവിക്കും മ്യൂസിയം പോലീസിനുമാണ് പരാതി നൽകിയത്. പോസ്റ്റുകള്‍ക്കു താഴെ അശ്ലീല കമന്റുകളാണ് നിറയുന്നതെന്ന് പരാതിയില്‍ പറയുന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെയാണ് ആര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം. സംഭവത്തിൽ മേയർക്കെതിരേ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് ആര്യയുടെ സൈബർ ആക്രമണ പരാതി.