കോലഞ്ചേരി: റോഡിൽ തലകറങ്ങി വീണയാളെ മദ്യപാനിയെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചു. വടയമ്പാടി സ്വദേശി 40കാരനായ സുരേഷ് തങ്കവേലു ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നോടെ കോലഞ്ചേരി ടൗണിൽ സെന്റ് പീറ്റേഴ്സ് സ്കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് കുഴഞ്ഞ് വീണത്.
സുരേഷ് റോഡിൽ വീണുകിടക്കുന്നത് യാത്രക്കാർ കണ്ടെങ്കിലും മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി ആരും ഗൗനിച്ചില്ല. വൈകുന്നേരമായിട്ടും എഴുന്നേൽക്കാതെ വന്നതോടെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.