സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ മു​ഖ​ത്ത് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പ്പി​ച്ചു; ആ​ക്ര​മ​ണ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

ഞെ​ട്ടി​ക്കു​ന്ന ഒ​രു വൈ​റ​ൽ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. സ്‌​കൂ​ൾ പ​രി​സ​ര​ത്ത് വെ​ച്ച് ഒ​രു പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പ്പി​ച്ച ദൃ​ശ്യ​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

എ​ക്സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ ക​വി​ളി​ലൂ​ടെ ര​ക്തം ഒ​ഴു​കു​ന്നു​ത് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

2024 ഏ​പ്രി​ൽ 30-ന് ​പോ​സ്‌​റ്റ് ചെ​യ്‌​ത ഈ ​സം​ഭ​വം ന​ട​ന്ന​ത് ഡ​ൽ​ഹി​യി​ലെ ഗു​ലാ​ബി ബാ​ഗ് ടൈ​പ്പ്-1 CO-ED സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണെ​ന്നാ​ണ് പോ​സ്റ്റി​ലെ അ​ടി​ക്കു​റി​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. സ്കൂ​ളി​ലെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും എ​ന്നാ​ൽ അ​ക്ര​മം ത​ട​യാ​ൻ ഒ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ല്ലെ​ന്നും വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

സം​ഭ​വം വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ഭ​യ​വും ഉ​ത്ക​ണ്ഠ​യും ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ വീ​ഡി​യോ അ​തി​വേ​ഗം വൈ​റ​ലാ​കു​ക​യാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ ഡി​സി​പി നോ​ർ​ത്ത് വെ​സ്റ്റി​നെ​യും ഡ​ൽ​ഹി പോ​ലീ​സി​നെ​യും പോസ്റ്റിൽ ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. തു​ട​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ പ​രി​ശോ​ധി​ച്ച് ഇ​ര​യ്ക്ക് നീ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​വ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ഘ​ർ​ഷ​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Related posts

Leave a Comment