മുംബൈ: രാജ്യം ദുഷ്കരമായ സമയം നേരിടുമ്പോഴെല്ലാം രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് ഓടി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി. “നിങ്ങൾ രാഹുൽ ഗാന്ധിയെ കണ്ടിട്ടുണ്ടാകും, രാജ്യം ദുഷ്കരമായ സമയങ്ങൾ നേരിടുമ്പോഴെല്ലാം, രാജ്യം വിട്ട് ആദ്യം ഓടുന്നത് അദ്ദേഹമാണ്, കോവിഡ് വന്നപ്പോൾ അദ്ദേഹം ഇറ്റലിയിലേക്ക് പോയി. ഒരു ഭൂകമ്പമോ വെള്ളപ്പൊക്കമോ മറ്റേതെങ്കിലും ദുരന്തമോ ഉണ്ടായപ്പോഴും അദ്ദേഹം ഇറ്റലിയിലേക്ക് പോയി.
“രാഹുൽ ഗാന്ധി എന്തിനാണ് ഇവിടെ തെരഞ്ഞെടുപ്പിൽ സമയം കളയുന്നത്. താങ്കൾ ഇറ്റലിയിലേക്ക് പോകുക, ഇന്ത്യക്ക് പുറത്തായിരിക്കുമ്പോൾ അദ്ദേഹം എല്ലാവരെയും വിമർശിക്കുന്നു, ഇന്ത്യയിലായിരിക്കുമ്പോൾ, രാജ്യം തന്റെ പൂർവികർക്ക് പൈതൃകമായി ലഭിച്ചതുപോലെയാണ് അദ്ദേഹം പെരുമാറുന്നത്.- മുഖ്യമന്ത്രി യോഗി കൂട്ടിച്ചേർത്തു.