കനത്ത ചൂടിൽ കേരളം വെന്തുരുകുന്നു; വൈദ്യുതി ഉപയോഗം കൂടി; ലോ​ഡ് ഷെ​ഡിം​ഗ് തീ​രു​മാ​നം ഇ​ന്ന്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വ​ന്‍​തോ​തി​ല്‍ ചൂ​ട് കൂ​ടു​ക​യും വൈദ്യു​തി ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ന്നു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മു​ണ്ടാ​കും. വൈ​ദ്യു​ത മ​ന്ത്രി, ഊ​ര്‍​ജ വ​കു​പ്പ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഉ​ന്ന​ത​ത​ത​ല യോ​ഗം ഇ​ന്ന് രാവിലെ തി​രു​വ​ന​ന്ത​പു​ര​ത്ത് ആരംഭിച്ചു. ലോ​ഡ് ഷെ​ഡിം​ഗ് അ​ട​ക്ക​മു​ള്ള കാ​ര്യ​ത്തി​ല്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണു സൂച​ന.

ലോ​ഡ് ഷെ​ഡിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലില്ലെ​ന്നാണു വ​കു​പ്പു മ​ന്ത്രി​യും കെ​എ​സ്ഇ​ബി​യും ആ​വ​ര്‍​ത്തി​ക്കു​ന്നതെങ്കിലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ല്‍ നി​യ​ന്ത്ര​ണം വേ​ണ്ടി​വ​രു​മെ​ന്നാണു വിലയിരുത്തൽ.

വൈ​ദ്യു​തി ഉ​പ​യോ​ഗം നി​ല​വി​ല്‍ വ​ലി​യതോ​തി​ല്‍ കൂ​ടി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ല്‍ എ​സി​യും ഫാ​നും മു​ഴു​വ​ന്‍ സ​മ​യ​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണ് ഉ​പ​ഭോ​ഗം കൂ​ടി​യ​ത്. ലോ​ഡ് ഷെ​ഡിം​ഗ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ കെ​എ​സ്ഇ​ബി ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ങ്കി​ലും നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കും.

പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ന്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് 300 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യെ​ങ്കി​ലും മു​ട​ക്ക​മി​ല്ലാ​തെ എ​ത്തി​ക്കു​ന്ന​തി​നു സ​ര്‍​ക്കാ​രിന്‍റെ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കെ​എ​സ്ഇ​ബി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

അ​മി​ത​ലോ​ഡ് മൂ​ലം ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ വ്യാ​പ​ക​മാ​യി ക​ത്തി ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​വും കെ​എ​സ്ഇ​ബി നേ​രി​ടു​ന്നു​ണ്ട്. വി​ശ​ദ​മാ​യ ച​ര്‍​ച​ച്ച​യ്ക്കുശേ​ഷം മാ​ത്ര​മേ യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം ഉ​ണ്ടാ​വു​ക​യു​ള്ളു. ലോ​ഡ് ഷെ​ഡിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് സ​ര്‍​ക്കാ​രിനു തീ​രെ താ​ല്‍​പ​ര്യ​മി​ല്ല.

Related posts

Leave a Comment