വെ​യി​ലേ​ൽ​ക്കാ​തെ… ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളി​ൽ ഗ്രീ​ൻ റൂ​ഫ്; പോ​ണ്ടി​ച്ചേ​രി​യി​ൽ നി​ന്നു​ള്ള വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നെ​റ്റി​സ​ൺ​സ്

വേ​ന​ൽ​ക്കാ​ല​ത്ത് മ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത തു​റ​സ്സാ​യ തെ​രു​വു​ക​ളി​ലൂ​ടെ​യു​ള്ള സ​വാ​രി യാത്രക്കാരെ തളർത്തുന്നു. പ്ര​ത്യേ​കി​ച്ച് ഉ​ച്ച​സ​മ​യ​ത്തെ ചൂ​ട് യാ​ത്ര​ക​ൾ​ക്ക് ത​ട​സ​മാ​കും. പാ​ത​യോ​ര​ങ്ങ​ളി​ൽ വ​ള​രു​ന്ന മ​ര​ങ്ങ​ൾ ത​ണ​ൽ ന​ൽ​കു​ക​യും യാ​ത്ര​യ്ക്ക് അ​ൽ​പ്പം ആ​ശ്വാ​സം ന​ൽ​കു​ക​യും ചെ​യ്യു​മ്പോ​ൾ, പ​ച്ച​പ്പി​ല്ലാ​ത്ത ഇ​ട​ങ്ങ​ളു​ടെ കാ​ര്യ​മോ?

ഒ​രു മ​രം ന​ടു​ന്ന​ത് ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മാ​ണ്. എ​ന്നി​രു​ന്നാ​ലും, അ​ത് വ​ള​രാ​നും യാ​ത്ര​ക്കാ​ർ​ക്ക് ത​ണ​ൽ ന​ൽ​കാ​നും വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി​വ​രും. ഇ​ത് പ​രി​ശോ​ധി​ച്ച് പോ​ണ്ടി​ച്ചേ​രി പൊ​തു​ജ​ന​ക്ഷേ​മ വ​കു​പ്പ് ക​ടു​ത്ത ചൂ​ടി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളി​ൽ പ​ച്ച മേ​ൽ​ക്കൂ​ര സ്ഥാ​പി​ച്ചു.

പോ​ണ്ടി​ച്ചേ​രി​യി​ലെ തെ​രു​വു​ക​ളി​ൽ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സീ​ബ്രാ ക്രോ​സിം​ഗ് ലൈ​നി​ൽ നി​ന്നും ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ന്നും ഏ​താ​നും മീ​റ്റ​റു​ക​ളോ​ളം റോ​ഡി​ന് മു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ​ച്ച വ​ല മേ​ൽ​ക്കൂ​ര പോ​ലെ നി​ൽ​ക്കു​ന്നു. കാ​ത്തി​രി​പ്പ് സ​മ​യ​ത്ത് ആ​ളു​ക​ൾ​ക്ക് മൂ​ടു​പ​ട​ത്തി​ന് കീ​ഴി​ൽ നി​ൽ​ക്കാ​നും നേ​രി​ട്ട് സൂ​ര്യ​ര​ശ്മി​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.

സി​ഗ്ന​ൽ പ​ച്ച​യാ​യി മാ​റു​ന്ന​ത് വ​രെ പ​ച്ച മേ​ൽ​ക്കൂ​ര​യ്ക്ക് കീ​ഴി​ൽ ബൈ​ക്ക് യാ​ത്രി​ക​ർ കാ​ത്തു​നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ഇ​ത് വൈ​റ​ലാ​കു​ക​യും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ക​യും ചെ​യ്തു. കു​തി​ച്ചു​യ​രു​ന്ന താ​പ​നി​ല​ക​ൾ​ക്കി​ട​യി​ൽ ഇ​ത് ആ​വ​ശ്യ​മാ​ണെ​ന്നും, ത​ങ്ങ​ളു​ടെ ന​ഗ​ര​ങ്ങ​ളി​ലും അ​ത്ത​രം ഇ​ൻ​സ്റ്റാ​ളേ​ഷ​നു​ക​ൾ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും നെ​റ്റി​സ​ൺ​സ് പ​റ​ഞ്ഞു.

പോ​ണ്ടി​ച്ചേ​രി​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് തങ്ങളുടെ ന​ഗ​ര​ത്തി​ലും ഈ ​സം​വി​ധാ​നം കൊ​ണ്ടു​വ​രാ​ൻ മും​ബൈ​ക്കാ​ർ പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രും ത​ങ്ങ​ളു​ടെ സ​ർ​ക്കാ​രി​നോ​ട് ഇ​ത് ന​ട​പ്പാ​ക്കാൻ പറയുമെന്നും കമന്‍റിട്ടു.

Related posts

Leave a Comment