ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ
* വ്യായാമക്കുറവ്
* അമിതവണ്ണം
* കൊളസ്ട്രോൾ അസന്തുലിതാവസ്ഥ
* ഇലവർഗങ്ങളുടെയും പച്ചക്കറികളുടെയും പഴങ്ങളുടെയും കുറഞ്ഞ ഉപയോഗം
* പുകയിലയുടെ ഉപയോഗം
* മദ്യപാനം
* കടുത്ത മാനസിക സംഘർഷം
* അമിതഭക്ഷണവും കൊഴുപ്പിന്റെയും എണ്ണയുടെയും അമിത ഉപയോഗവും
ജീവിതശൈലീരോഗങ്ങൾ (നോണ് കമ്യൂണിക്കബിൾ ഡീസിസസ്)
1.പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്)
2. ഹൃദ്രോഗങ്ങൾ
3. ഉയർന്ന രക്തസമ്മർദം, രക്താതിമർദം (ഹൈപ്പർ ടെൻഷൻ)
4. സന്ധിരോഗങ്ങൾ(ഓസ്റ്റിയോ ആർത്രൈറ്റിസ്)
5. പക്ഷാഘാതം(സ്ട്രോക്ക്)
6. വൃക്കരോഗങ്ങൾ(ക്രോണിക് കിഡ്നി ഡിസീസസ്)
7. അർബുദ രോഗങ്ങൾ
8. ശ്വാസകോശരോഗങ്ങൾ(ക്രോണിക് ലംഗ്സ് ഡിസീസസ്)
അമിതവണ്ണം തിരിച്ചറിയാൻ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)
വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ തൂക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4
ബോഡി മാസ് ഇൻഡക്സ് സൂചന
18 ൽ താഴെ- ഭാരക്കുറവ്.
18 മുതൽ 24 വരെ- ശരിയായ ഭാരം.
24 മുതൽ 30 വരെ- ഭാരക്കൂടുതൽ.
30 മുതൽ 35 വരെ- അമിതവണ്ണം.
35 മുതൽ 40 വരെ- ഗുരുതരമായ അമിതവണ്ണം.
40 ൽ കൂടുതൽ- അപകടകരമായ അമിതവണ്ണം.
ജീവിതശൈലീ രോഗങ്ങൾ തടയാൻ വ്യായാമം ജീവിതചര്യയുടെ ഭാഗമാക്കുക
1. വീട്ടുജോലികൾ കുടുംബത്തിൽ എല്ലാവരും ചേർന്നു ചെയ്യുന്നശീലം വളർത്തിയെടുക്കുക.
2. ഓരോ വീടിനും ഓരോ പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം. ശരീരത്തിനു വ്യായാമവും ആഹാരത്തിനു പച്ചക്കറികളും.
3. ടിവി, മൊബൈലിന്റെ മുന്പിലിരിക്കുന്ന സമയം കുറയ്ക്കുക.
4. നടക്കാൻ ലഭിക്കുന്ന അവസരം പാഴാക്കരുത്.
5. ആഴ്ചയിൽ അഞ്ച് ആറ് ദിവസം അര മണിക്കൂർ നടക്കുക.
6. വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
7. പ്രായഭേദമെന്യേ വ്യായാമത്തിലും കായിക വിനോദത്തിലും ഏർപ്പെടുക.
കുട്ടികളിലെ പൊണ്ണത്തടി തടയാൻ
1. കുട്ടിക്കാലം മുതലേ പൊണ്ണത്തടി വരാതെ ശ്രദ്ധിക്കുക.
2. കുട്ടികളിൽ ശരിയായ ആഹാരശീലങ്ങൾ വളർത്തിയെടുക്കുക.
3. ചെറുപ്പം മുതലേ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. ബേക്കറി ഭക്ഷണത്തോടും ഫാസ്റ്റ് ഫുഡിനോടും ഹോട്ടൽ ഭക്ഷണത്തോടും ആസക്തി വളരാതെ ശ്രദ്ധിക്കുക.
5. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്പോൾ അളവു കൂടാൻ സാധ്യതയുണ്ട്.
6. ഓടിച്ചാടിയുള്ള കളികളും പന്തുകളിയും മറ്റും പ്രോത്സാഹിപ്പിക്കുക.
7. എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ ഓടിക്കളിക്കാൻ അവസരമൊരുക്കുക.
8. വീഡിയോ ഗെയിമുകൾ, കംപ്യൂട്ടർ ഗെയിമുകൾ നിരുത്സാഹപ്പെടുത്തുക.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ