കോട്ടയം: ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണു മരിച്ചത്. വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് ഷമീർ കുഴഞ്ഞുവീണത്.
വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂർണമെന്റ് നടന്നിരുന്നു.
ഉച്ചയ്ക്കു ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്. ഉയർന്ന അന്തരീക്ഷ താപനിലയാണോ മരണകാരണമെന്നു വ്യക്തമല്ല. കബറടക്കം നടന്നു.