എന്താ ചൂട്! അ​സ​ഹ​നീ​യ​മാ​യ ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ചാ​ടി കു​ര​ങ്ങന്മാർ; വീ​ഡി​യോ വൈ​റ​ൽ

ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ​ചൂ​ടു​കൊ​ണ്ട് മ​നു​ഷ്യ​ർ ഇ​പ്പോ​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ​ദാ​സ​മ​യ​വും ഈ ​അ​വ​സ​ര​ത്തി​ൽ വെ​ള്ള​ത്തി​ൽ കി​ട​ന്നാ​ലും ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സ​മു​ണ്ടാ​കു​മോ എ​ന്ന​ത് സം​ശ​യ​മു​ള്ള കാ​ര്യ​മാ​ണ്.

മൃ​ഗ​ങ്ങ​ളു​ടെ അ​വ​സ്ഥ​യും ഏ​ക​ദേ​ശം ഇ​തു​ത​ന്നെ​യാ​ണ്. അ​ത്ത​ര​ത്തി​ൽ ചൂ​ടി​നെ മ​റി​കി​ട​ക്കാ​ൻ നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ ഇ​റ​ങ്ങി​യ കു​ര​ങ്ങ​ന്മാ​രു​ടെ ദൃ​ശ്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

മും​ബൈ​യി​ലെ ബോ​റി​വ​ലി ഏ​രി​യ​യി​ലെ ഒ​രു പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന കു​ള​ത്തി​ൽ ഏ​ഴ് കു​ര​ങ്ങു​ക​ൾ അ​ട​ങ്ങു​ന്ന ഒ​രു സം​ഘ​മാ​ണ് കു​ളി​ക്കാ​നാ​യി​ ഇറ​ങ്ങി​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​കയാണ്.

ര​ണ്ട് കു​ള​ങ്ങ​ളി​ൽ, ഒ​ന്നി​ൽ മൂ​ന്ന് കു​ര​ങ്ങു​ക​ൾ സ​ന്തോ​ഷ​ത്തോ​ടെ നീ​ന്തു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. വി​നോ​ദ​ത്തി​നും വി​ശ്ര​മി​ക്കാ​നും അ​വ​ർ പി​ന്നീ​ട് സൈ​ഡ് ഹാ​ൻ​ഡി​ൽ സ​മീ​പി​ക്കു​ക​യും ചെ​യ്യു​ന്നു.

എ​ക്‌​സി​ൽ 14,200-ല​ധി​കം വ്യൂ​സു​മാ​യി വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ ശ്ര​ദ്ധ നേ​ടു​ക​യാ​ണ് . മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു പേ​ജാ​ണ് ഈ ​വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്ത​ത്.

 

Related posts

Leave a Comment